photo
കരുനാഗപ്പള്ളി ജമാഅത്ത് താലൂക്ക് യൂണിയൻ ആസ്ഥാന മന്ദിരം

കരുനാഗപ്പള്ളി: കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും ഐസൊലേഷൻ സംവിധാനത്തിനും വേണ്ടി കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ ആസ്ഥാന മന്ദിരം വിട്ടു നൽകാൻ തീരുമാനിച്ചു. 5500 സ്ക്വയർഫീറ്റുള്ള ആസ്ഥാനമന്ദിരം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കാവുന്നതാണ്. കൊറോണ വൈറസ് മൂലം നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കെട്ടിടം ജില്ലാ കളക്ടർക്ക് താത്കാലികമായി വിട്ടു നൽകാൻ നേതൃയോഗം തീരുമാനിച്ചത്. വെള്ളിയാഴ്ചയിലെ ജുമാ നമസ്കാരവും അഞ്ച് നേരത്തെ കൂട്ടനമസ്കാരങ്ങളും പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. ജവാദ്, കുരുടന്റെയ്യത്ത് അബ്ദുൽ വാഹിദ്, അഡ്വ. എം. ഇബ്രാഹിംകുട്ടി, സി.എം.എ. നാസർ, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, പി.എച്ച്. മുഹമ്മദ് കുഞ്ഞ്, റൗഫ് കോട്ടക്കര, ടൗൺ പള്ളി ഇമാം മുഹമ്മദ് ഷാഹിദ് അൽഖാസിമി എന്നിവർ യോഗത്തിൽ പങ്കെടുത്തു.