polic
അച്ചൻകോവിൽ-ചെങ്കോട്ട വനപാതയിലെ മോക്കരയിലെ ചെക്ക്പോസ്റ്റിൽ വനിതാ പഞ്ചായത്ത് അംഗം സഞ്ചരിച്ചിരുന്ന വാഹനം തമിഴ്നാട് പൊലിസ് തടഞ്ഞിട്ടിരിക്കുന്നു

അച്ചൻകോവിൽ - ചെങ്കോട്ട വനപാതയിലെ മേക്കര ചെക്പോസ്റ്റ് അടച്ചു

ഭക്ഷ്യസാധനങ്ങളുമായി എത്തുന്ന വാഹനങ്ങൾ കടത്തി വടുന്നില്ല

പുനലൂർ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യപിച്ചതോടെ വനമദ്ധ്യത്ത് സ്ഥിതി ചെയ്യുന്ന ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിലിൽ ഭക്ഷ്യവസ്തുക്കൾ ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നതായി പരാതി. അച്ചൻകോവിലിലെ ആദിവാസി കുടുംബങ്ങൾ അടക്കം 1500 ഓളം താമസക്കാരാണ് പലചരക്ക് സാധനങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. അതിർത്തിയിലെ ചെങ്കോട്ട, തെങ്കാശി, പമ്പിളി തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയായിരുന്നു അച്ചൻകോവിൽ നിവാസികൾ ഭക്ഷ്യധാന്യങ്ങൾ വാങ്ങിയിരുന്നത്. എന്നാൽ നിയന്ത്രണം കർശനമായതോടെ അച്ചൻകോവിൽ-ചെങ്കോട്ട വനപാതയിലെ മേക്കര ചെക്ക്പോസ്റ്റ് വഴി വാഹനങ്ങളെ തമിഴ്നാട് പൊലീസ് കയറ്റി വിടുന്നില്ല. ഇതിനാലാണ് അച്ചൻകോവിൽ നിവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ കഴിയാത്തത്. അച്ചൻകോവിലിൽ നിന്ന് ജീപ്പ് വിളിച്ച് അലിമുക്ക് വഴി പുനലൂർ ടൗണിലെത്തി അവശ്യ സാധനങ്ങൾ വാങ്ങി മടങ്ങാൻ 2500 രൂപ ജീപ്പ് വാടക നൽകണം.