ഓയൂർ: ബി.ബി.എ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മരുതമൺപള്ളി തുതിയൂർ മഠത്തിൽ സൈമൺ ലൂക്കോസ് - സോണി ദമ്പതികളുടെ മകൻ സ്റ്റാലിൻ സൈമണാണ് (19) മരിച്ചത്. ബംഗളൂരുവിൽ ബി.ബി.എക്ക് പഠിക്കുന്ന സ്റ്റാലിൻ പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. രാവിലെ ഏഴരയോടെയാണ് സ്റ്റാലിനെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. സഹോദരി: സ്റ്റെഫി. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.