photo
കൊല്ലം നെടുമ്പന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ഒഴിഞ്ഞുകിടന്ന കെട്ടിടം ഡി.വൈ.എഫ്.ഐ പ്രവർത്തകർ വൃത്തിയാക്കുന്നു

കൊല്ലം: ഡി.വൈ.എഫ്.ഐ പ്രവർത്തകർ മനസുവച്ചതോടെ വൃത്തിഹീനമായി ഒഴിഞ്ഞുകിടന്ന ആശുപത്രി കെട്ടിടം ഐസൊലേഷൻ വാർഡാകുന്നു. കൊല്ലം വെളിച്ചിക്കാലയിലെ നെടുമ്പന കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കെട്ടിടമാണ് രണ്ടുദിവസംകൊണ്ട് നവീകരിച്ചത്. കൊറോണ സ്ഥിരീകരിക്കുന്ന രോഗികളെ പാർപ്പിക്കാനുതകുംവിധമാണ് കെട്ടിടം അറ്റകുറ്റപ്പണി നടത്തിയത്. കെട്ടിടത്തിന്റെ അകവും പുറവും വൃത്തിയാക്കി, തകരാറുകളൊക്കെ പരിഹരിച്ചു. ടോയ്‌ലെറ്റ് സംവിധാനങ്ങളും സജ്ജമാക്കി. അവസാനവട്ട പെയിന്റിംഗ് ഇന്ന് പൂർത്തിയാകുന്നതോടെ കെട്ടിടം ഐസൊലേഷൻ വാർഡിനായി മാറ്റാവുന്നതാണ്. ആലും മാവും ഒന്നുചേർന്ന് വളർന്ന് തണലൊരുക്കുന്ന തിരുമുറ്റവും ശാന്തസുന്ദരമായ അന്തരീക്ഷവുമാണ് ഇവിടുത്തെ സവിശേഷത.