photo

കൊല്ലം: വിലക്കുകളൊന്നും ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴക്കാർക്ക് പ്രശ്നമല്ല. ഇന്നും രാവിലെ മുതൽ കുളത്തൂപ്പുഴ ടൗണിൽ ആളുകളെത്തുന്നുണ്ട്. അവശ്യ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ തടയില്ലെന്ന് പൊലീസ് അറിയിച്ചതിന്റെ മറപറ്റിയാണ് കൂടുതൽപേർ എത്തുന്നത്. റോഡ് നിറയെ വാഹനങ്ങളാണ്. ആർ.പി.എൽ പ്ളാന്റേഷനിൽ ഇന്നലെ പ്രവർത്തനം നടത്തിച്ചതിന് മാനേജരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തെ തൊഴിലിടങ്ങൾ ഇന്ന് അടഞ്ഞ് കിടപ്പാണ്. ടൗണിലേക്ക് ആളുകളെത്തുന്നത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ കർശനമാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ അഭ്യർത്ഥന.