photo

കൊല്ലം: ശൂരനാട് പൊലീസിന് ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ സ്ഥലം ആവശ്യമുണ്ട്! ലോക് ഡൗണിന് ശേഷം മിനിട്ടുകൾ ഇടവിട്ടാണ് പൊലീസ് ബൈക്കുകൾ കസ്റ്റഡിയിലെടുക്കുന്നത്. 21 ദിവസം കഴിഞ്ഞിട്ട് വിട്ടുകൊടുത്താൽ മതിയെന്നാണ് ഇനി തീരുമാനം. എത്ര പറഞ്ഞിട്ടും മനസിലാകാത്തപോലെ ആളുകൾ ബൈക്കുകളുമായി നിരത്തിലിറങ്ങുകയാണ്. അടിച്ചോടിച്ചിട്ടും ആവേശത്തോടെ പലരും വരാൻ തുടങ്ങിയപ്പോഴാണ് ബൈക്കുകൾ പിടിച്ചെടുക്കാൻ തീരുമാനിച്ചത്. ഇപ്പോൾ സ്റ്റേഷൻ പരിസരം ബൈക്കുകൾ കൊണ്ട് നിറഞ്ഞു. ഇനി പാർക്ക് ചെയ്യാൻ പുതിയ സ്ഥലം തേടുകയാണ് പൊലീസ്.