ajith
അജിത്

 പിടിച്ചെടുത്തത് 10 കിലോ കഞ്ചാവ്

കൊല്ലം: ലോക്ക് ഡൗണിനിടയിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി ആതിര ഭവനിൽ അജിത്താണ് (24) പത്തുകിലോ കഞ്ചാവുമായി പിടിയിലായത്. കഴിഞ്ഞ ദിവസം 100 ഗ്രാം കഞ്ചാവുമായാണ് അജിത്ത് എക്സൈസിന്റെ പിടിയിലായത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സമീപകാലത്ത് എക്സൈസ് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ഇയാളുടെ സുഹൃത്ത് ചാത്തന്നൂർ സ്വദേശി സുമീഷ് കുമാർ രണ്ട് കിലോ കഞ്ചാവുമായി രണ്ട് ദിവസം മുമ്പ് എക്സൈസ് പിടിയിലായിരുന്നു. അജിത്തും കൂട്ടാളികളും ചേർന്ന് തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് വിവിധ സ്ഥലങ്ങളിൽ സംഭരിച്ചിട്ടുള്ളതായി വിവരം ലഭിച്ചു. ഇവ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.

എക്സൈസ് ഇൻസ്പെക്ടർ എം.കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർ പി.വിധുകുമാർ, ഷാഡോ ടീം അംഗങ്ങളായ ജി.ശ്രീകുമാർ, വിഷ്ണുരാജ് ആരോമൽ, നഹാസ്, വി.എസ്.അഖിൽ, രാഹുൽ, ലാൽ, സഫർസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.