v
കൊറോണ

കരുനാഗപ്പള്ളി: കൊറോണ പ്രതിരോധത്തിനുള്ള ലോക്ക് ഡൗണിനെ തുടർന്ന് പൊലീസ് നിലപാട് കർക്കശമാക്കിയതോടെ കരുനാഗപ്പള്ളിയിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. ബൈക്കുകളുടെ എണ്ണവും പൊതുവേ കുറവായിരുന്നു. പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. സർക്കാരിന്റെ മർഗനിർദ്ദേശം ലംഘിച്ച് കൂടിനിന്നെവരെ പൊലീസെത്തി വിരട്ടി ഓടിച്ചു. അനധികൃതമായി റോഡിൽ സവാരി നടത്തിയ 29 പേരുടെ പേരിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. 18 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിലും തിരക്ക് കുറവായിരുന്നു. ഫോണിലൂടെ വിളിച്ച് പറഞ്ഞാൽ അവശ്യ സാധനങ്ങൾ പൊലീസിന്റെ അനുവാദത്തോടെ വീട്ടിലെത്തിക്കുന്ന സംരംഭത്തിന് കരുനാഗപ്പള്ളി മാർക്കറ്റിൽ തുടക്കം കുറിച്ചു. അവശ്യ സാധനങ്ങളും പച്ചക്കറികളും ഇപ്പോഴും സുലഭമായി ടൗണിൽ ലഭിക്കുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ സാധനങ്ങൾക്ക് ദൗർലഭ്യം അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഇന്നലെ 304 രോഗികൾ മാത്രമാണ് ഒ.പിയിൽ ചികിത്സ തേടിയെത്തിയതി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും രോഗികളും എണ്ണം കുറവായിരുന്നു.

ഫയർഫോഴ്സിന്റെ ശുചീകരണം

കഴിഞ്ഞ ദിവസങ്ങളിൽ ഫയർഫോഴ്സ് കരുനാഗപ്പള്ളി റെയിവേ സ്റ്റേഷൻ, കോട്ടക്കുഴി ഗവ. റീജിയണൽ ഫിഷറീസ് ഹൈസ്കൂൾ ഹോസ്റ്റൽ , സൂപ്പർ മാർക്കറ്റുകൾ എന്നിവ ശുചീകരിച്ച് അണു വിമുക്തമാക്കി. സെൽഫ് ഡിഫൻസ് പദ്ധതി പ്രകാരം കരുനാഗപ്പള്ളി ഫയർഫോഴ്സ് 50 യുവജനങ്ങളെ സേവന പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു.