ഓടനാവട്ടം: വെളിയം പടിഞ്ഞാറ്റിൻകരയിൽ പ്രവർത്തിക്കുന്ന സോഡാ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പടിഞ്ഞാറ്റിൻകര അശ്വതി ഭവനിൽ വിഷ്ണുവിന് ബി.ജെ.പി വെളിയം മേഖലാ കമ്മിറ്റി സ്വരൂപിച്ച ധനസഹായം കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് വയക്കൽ സോമൻ കൈമാറി. വെളിയം മേഖലാ പ്രസിഡന്റ് സുധാകരൻ പരുത്തിയിറ, മണ്ഡലം സെക്രട്ടറി ഷാലു കുളക്കട, മേഖലാ സെക്രട്ടറി മുരളി മാവിള, ജില്ലാ വൈസ് പ്രസിഡന്റ് രാജേശ്വരി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.