shaiju
അറസ്റ്റിലായ ഷൈജു

കൊല്ലം: വ്യാജ ചാരായം നിർമ്മിച്ച് വ്യാപകമായി കച്ചവടം ചെയ്യുന്നതിനിടെ യുവാവിനെ എക്‌സൈസ്‌ സംഘം അറസ്റ്റ് ചെയ്തു. മയ്യനാട് ധവളക്കുഴി സ്വദേശി ഷൈജുവിനെ (42) അഞ്ച് ലിറ്റർ ചാരയാവുമായി പുല്ലിച്ചിറ കക്ക കടവിൽ നിന്നാണ് കൊല്ലം എക്‌സൈസ് സർക്കിൽ ഇസ്‌പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കൊല്ലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.കൃഷ്‌ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷൈജു പിടിയിലായത്. ബാറുകളും മദ്യശാലകളും അടച്ച സാഹചര്യം മുതലെടുത്ത് വ്യാജ ചാരായം നിർമ്മിക്കാൻ സ്ഥിരം കുറ്റവാളികളായ ചാരായ ലോബി തയ്യാറെടുക്കുന്നുവെന്ന രഹസ്യവിവരം എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. സൂപ്പർ മാർക്കറ്റിൽ നിന്ന് പലചരക്ക് കടകളിൽ നിന്ന് വൻതോതിൽ ശർക്കര വാങ്ങുന്നവരുടെ ലിസ്റ്റ് ഷോപ്പുകളിൽ നിന്ന് എക്‌സൈസ് എടുത്ത് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ എ.രാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ എവേഴ്‌സൻ ലാസർ, സതീഷ് ചന്ദ്രൻ, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
മദ്യം, മയക്കുമരുന്ന്, വ്യാജ ചാരായം എന്നിവയുടെ വിതരണം, വിപണനം,സംഭരണം, വിൽപ്പന സംബന്ധിച്ച് വിവരങ്ങൾ ഈ നമ്പരുകളിൽ നൽകാം. 9400069442, 7012418206