അയത്തിൽ: കൊട്ടിയം സി.എഫ്.എച്ച്.എസിൽ നിന്ന് വിരമിച്ച പ്രഥമാദ്ധ്യാപകൻ അയത്തിൽ ശ്രീനിലയത്തിൽ എസ്.എം.കനകരാജ് (79) നിര്യാതനായി. സെന്റ് അലോഷ്യസ് എച്ച്.എസ്, ക്രിസ്തുരാജ് എച്ച്.എസ് എന്നീ വിദ്യാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എസ്.തങ്കം (റിട്ട. പ്രിൻസിപ്പൽ, പള്ളിമൺ എച്ച്.എസ്.എസ്). മക്കൾ: പോൾരാജ് (ബംഗളൂരു), സനൽരാജ് (ഹെഡ് അക്കൗണ്ടന്റ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം). മരുമക്കൾ: ശ്രീകല, റീനാ ലൂയിസ്.