കരുനാഗപ്പള്ളി: സി.പി.എം പടനായർകുളങ്ങര തെക്ക് ബ്രാഞ്ച് സെക്രട്ടറി കിഴക്കേ വീട്ടിൽ കെ.ജി.സുരേഷ്ബാബു (റിട്ട. കൊല്ലം ജില്ലാ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ - 67) നിര്യാതനായി. സംസ്കാരം നാളെ. എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന കൗൺസിൽ അംഗവും പു.ക.സ വില്ലേജ് പ്രസിഡന്റുമായിരുന്നു. ഭാര്യ: മനുഭായി (റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, കൊല്ലം). മക്കൾ: നിതബാബു, നിഥിൻബാബു (മേജർ, ഇന്ത്യൻ ആർമി). മരുമക്കൾ: രജിൻരാജ് (ജർമ്മനി), അനുജ (മേജർ, ഇന്ത്യൻ ആർമി).