excise
പത്തനാപുരം എക്‌സൈസ് ഓഫീസ്

പത്തനാപുരം: കൊറോണ വൈറസ് ബാധയെ തുടർന്ന് ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ചതോടെ കർശന പരിശോധനയുമായി എക്‌സൈസ് രംഗത്ത്. അരിഷ്ടമുൾപ്പെടെ വിൽക്കുന്ന അങ്ങാടിക്കടകൾ, വൈദ്യശാലകൾ എന്നിവ സമയം പാലിച്ച് അടച്ചിടുന്നതിനും ചില്ലറ വിൽപ്പന തടയുന്നതിനുമുള്ള നടപടി സ്വീകരിച്ചു. ഇത്തരം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എക്‌സൈസ് സംയുക്ത പരിശോധന നടത്തുകയാണ്. വിദേശമദ്യം ശേഖരിച്ച് ചില്ലറ വില്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മലയോര മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും വനമേഖലകളിൽ പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും എക്‌സൈസ് സർക്കിൾ ഇർസ്‌പെക്ടർ അനിൽകുമാർ അറിയിച്ചു.