sara
ശരത്

കൊല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനെന്ന പേരിൽ നഗരത്തിൽ കറങ്ങിനടന്ന യുവാവിനെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ശരത്താണ് (22) പിടിയിലായത്. ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം ഇയാളെ കരിക്കോട് മഹിളാ മന്ദിരത്തിലെ താത്കാലിക ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
നഗരത്തിൽ കറങ്ങി നടന്ന ഇയാളെ ട്രാഫിക് പൊലീസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സഹായിയായ ഗണേശനാണ് കണ്ടെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അവിടെ പരിശോധനയ്ക്കിടെ മുങ്ങിയ ഇയാളെ താലൂക്ക് കച്ചേരിയിൽ നിന്ന് ട്രാഫിക് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് പരിശോധനയ്ക്ക് ശേഷം നിരീക്ഷണത്തിലാക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയെ കാണാനാണ് ഇയാൾ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് വന്നതെന്ന് ട്രാഫിക് എസ്.ഐ പി.പ്രദീപ് പറഞ്ഞു.