sub-collector-

കൊല്ലം: കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കൊ​ല്ലം സ​ബ് ക​ള​ക്‌ടർ അനുപം മിശ്ര ആ​രു​മ​റി​യാ​തെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് ക​ട​ന്നു. സ്വന്തം വി​വാ​ഹ​ത്തി​നാ​യി ഉ​ത്തർ​പ്ര​ദേ​ശി​ലേ​ക്ക് പോ​യ സ​ബ് ക​ള​ക്‌ടർ ക​ഴി​ഞ്ഞ 18നാ​ണ് കൊ​ല്ല​ത്ത് തി​രി​ച്ചെ​ത്തി ഡ്യൂ​ട്ടി​യിൽ പ്ര​വേ​ശി​ച്ച​ത്. മ​ധു​വി​ധു​വി​ന് വി​ദേ​ശ​ത്ത് പോ​കാൻ ജി​ല്ലാ ക​ള​ക്ട​റോ​ട് നേ​ര​ത്തെ അ​നു​മ​തി ചോ​ദി​ച്ചി​രു​ന്നു. എ​ന്നാൽ നി​രീ​ക്ഷ​ണ​ത്തിൽ ക​ഴി​യാൻ നിർ​ദ്ദേശി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ യാ​ത്ര​യിൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റോ​ടും ഗൺ​മാ​നോ​ടും നി​രീ​ക്ഷ​ണ​ത്തിൽ പോ​കാൻ നിർ​ദേ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥർ വ​സ​തി​യി​ലെ​ത്തി​യ​പ്പോൾ മി​ശ്ര അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വിൽ ജി​ല്ലാ ക​ള​ക്ടർ മിശ്രയെ ഫോ​ണിൽ ബ​ന്ധ​പ്പെ​ട്ടു. ബം​ഗ​ളൂ​രു​വിൽ പോ​യെ​ന്നാ​ണ് അ​റി​യി​ച്ച​തെ​ന്ന് ക​ള​ക്ടർ പ​റ​ഞ്ഞു. എ​ന്നാൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ന​മ്പർ ഉ​ത്തർ​പ്ര​ദേ​ശി​ലെ കാൺ​പൂ​രി​ലെ ട​വർ ലൊ​ക്കേ​ഷ​നി​ലാ​യി​രു​ന്നു.

ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തിൽ ഇ​രി​ക്കാ​തെ ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​രെ അ​റ​സ്റ്റ്​ ചെ​യ്യാൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഓ​ടി​ന​ട​ക്കു​മ്പോ​ഴാ​ണ് അ​തി​ന്റെ ഭാ​ഗ​മാ​യ സ​ബ് ക​ള​ക്ടർ തന്നെ ഗു​രു​ത​ര ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് സർ​ക്കാ​രി​ന് റി​പ്പോർ​ട്ട് നൽ​കി​യ​താ​യും ക​ള​ക്ടർ പ​റ​ഞ്ഞു.