photo
കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫയർ അസോസിയേഷൻ സാന്ത്വനം അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണസാധനങ്ങൾ നൽകുന്നു

കരുനാഗപ്പള്ളി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് ആഹാരത്തിന് ബുദ്ധിമുട്ട് നേരിട്ട കരുനാഗപ്പള്ളി സാന്ത്വനം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് സഹായ ഹസ്തവുമായി കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫയർ അസോ. അഗതി മന്ദിരത്തിലെ മുപ്പതോളം അന്തേവാസികൾക്ക് മൂന്ന് മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളാണ് ഇവർ നൽകിയത്.

അന്തേവാസികൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന വാർത്ത കേരളകൗമുദി നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസോസിയേഷൻ പ്രസിഡന്റ് ഹബീബുള്ള, സെക്രട്ടറി എ. രവി, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരപിള്ള, ട്രഷറർ രാമകൃഷ്ണൻ, മോഹനൻ, നൂർമുദമ്മദ് എന്നിവരാണ് സാധനങ്ങളുമായി അഗതി മന്ദിരത്തിൽ എത്തിയത്.