ചവറ: ചവറ ഗവ. ബോയ്സ് ഹൈസ്കൂളിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ കൊറോണാ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. എസ്.പി.സി അംഗങ്ങൾ ശേഖരിച്ച മാസ്ക്, സാനിട്ടേഷൻ, സോപ്പ്, ഡെറ്റോൾ മുതലായ സാധനങ്ങൾ എ.സി.പി.ഒ കുരീപ്പുഴ ഫ്രാൻസിസ് ശങ്കരമംഗലം പോലീസ് സ്റ്റേഷന് മുന്നിൽ സർക്കിൾ ഇൻസ്‌പെക്ടർ നിസാമുദ്ദീനു കൈമാറി. സി.പി.ഒ ജാക്വിലിൻ, എസ്.പി.സി പ്രസിഡന്റ് സുരേഷ് കുമാർ തള്ളത്ത്, മഹേഷ് തേവലക്കര, കേഡറ്റുകളായ അപൂർവ, ഭവ്യ, എബിൻ, ജോയി എന്നിവർ പങ്കെടുത്തു. ശാസ്താംകോട്ട മുതൽ ചവറ വരെയുള്ള പൊലീസ് സ്റ്റേഷനുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എസ്.പി.സി അംഗങ്ങൾ പ്രതിരോധത്തിന് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്തു.