v
ബഡ്ജറ്റ്

 അടിസ്ഥാന സൗകര്യ വികസനത്തിനും മുൻതൂക്കം

കൊല്ലം: നഗരത്തെ മാലിന്യമുക്തമാക്കാനുള്ള പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻതൂക്കം നൽകി നഗരസഭാ ബഡ്ജറ്റ് അവതരിപ്പിച്ചു. 651,40,01, 211 രൂപ വരവും 617,60,18,232 രൂപ ചെലവും 33,79,82,970 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഡെപ്യൂട്ടി മേയർ അവതരിപ്പിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചർച്ചൾ ചുരുക്കി കാര്യമായ ഭേദഗതികളില്ലാതെ കൗൺസിൽ യോഗം ബഡ്ജറ്റ് അംഗീകരിച്ചു.

 കൊറോണ പ്രതിരോധത്തിന് 60 ലക്ഷം

ബഡ്ജറ്റിൽ അദ്യം പ്രഖ്യാപിച്ചത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 60 ലക്ഷം രൂപയാണ്.

 ഗുരുദേവ വചനം പോലെ

ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്

എന്ന ഗുരുദേവ വചനം കൊറോണക്കാലത്ത് കൂടുതൽ പ്രസക്തമാവുകയാണെന്നും ഈ വാക്കുകൾ ഉൾക്കൊണ്ട് ഒത്തൊരുമിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബഡ്ജറ്റിൽ പറയുന്നു

 പ്രധാന ബഡ്ജറ്റ് നിർദ്ദേശങ്ങൾ

90 ശതമാനം സബ്സിഡിയോടെ ബയോ ഗ്യാസ് പ്ലാന്റുകൾ: 2.62 കോടി

ഒരു ഡിവിഷനിൽ 50 ബയോ കമ്പോസ്റ്ററുകൾ: 4.95 കോടി

18 എയ്റോബിക് കമ്പോസ്റ്ററുകൾ: 1.11 കോടി

കുരീപ്പുഴ എസ്.ടി.പിക്ക്: 33 ലക്ഷം

ഓർഗാനിക് വേസ്റ്റ് കൺവേർട്ടറിന്: 50 ലക്ഷം

മൊബൈൽ സെപ്റ്റേജ് പ്ലാന്റിന് വാഹനം വാങ്ങാൻ: 75 ലക്ഷം

വിവിധ കേന്ദ്രങ്ങളിൽ പൊതുശൗചാലയം: 63 ലക്ഷം

സ്ത്രീ സൗഹൃദ ടൊയ്ലെറ്റുകൾ: 1 കോടി

അഷ്മമുടി കായൽ ശുചീകരണം: 40 ലക്ഷം

കുളങ്ങൾ കേന്ദ്രീകരിച്ച് ജലസേചനം: 5.52 കോടി

ഞാങ്കടവ് കുടിവെള്ള പദ്ധതി പൂർത്തീകരണം: 45.97 കോടി

എൽ.ഇ.ഡി ലൈറ്റ് :1.80 കോടി

രോഗ പ്രതിരോധത്തിന് മൊബൈൽ ക്ലിനിക്: 10 ലക്ഷം

പി.എച്ച്.സികളിൽ ലാബ്: 60 ലക്ഷം

മങ്ങാട് ഹോമിയോ സബ് സെന്ററിൽ കാൻസർ പാലിയേറ്റീവ് കെയർ സെന്റർ: 1 കോടി

സ്കൂളുകളുടെ പുനരുദ്ധാരണം: 4.64 കോടി

തെരുവുകച്ചവടക്കാരുടെ പുനരധിവാസം :1 കോടി

ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ: 25 ലക്ഷം

ദുരന്ത നിവാരണ ഉപകരണങ്ങൾക്ക്: 50 ലക്ഷം

പട്ടികജാതി/ പട്ടികവർഗ ക്ഷേമത്തിന്: 12.45 കോടി

അങ്കൻവാടികൾക്ക് സ്ഥലം വാങ്ങാൻ: 4.72 കോടി

അങ്കൻവാടികൾക്ക് കെട്ടിടം നിർമ്മിക്കാൻ: 3.72 കോടി

കുട്ടികൾക്ക് പോഷകാഹാരം; 2 കോടി

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം: 89.23 കോടി

കൃഷി വ്യാപനത്തിന്: 5 കോടി

പാലുല്പാദനം പ്രോത്സാഹിപ്പിക്കാൻ: 3.51 കോടി

മത്സ്യത്തൊഴിലാളി മേഖലയ്ക്ക്: 1.39 കോടി

തൊഴിലുറപ്പ് പദ്ധതി: 2 കോടി

ഷീ ലോഡ്ജിന് സ്വന്തം കെട്ടിടം: 1 കോടി

ആണ്ടാമുക്കത്ത് കരകൗശല ഗ്രാമം: 1 കോടി

വിവിധ വികസന പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കൽ: 12.37 കോടി

പുതിയ ഓടകൾക്ക്: 22. 56 കോടി

പാർക്കുകളുടെ നവീകരണം: 5.15 കോടി

അലക്കുകുഴിയിൽ പാർക്കിംഗ് ടെർമിനൽ: 10.91 കോടി

വാട്ടർ അതോറിറ്റിക്ക് സമീപം അംബേദ്കർ സ്ക്വയർ

അഷ്ടമുടിക്കായൽ തീരം സൗന്ദരവത്കരണം; 30 ലക്ഷം

ബീച്ചിൽ ഗേറ്ര് വേ ടു ബാക്ക് വാട്ടർ ടൂറിസം പദ്ധതി: 1 കോടി

കോർപ്പറേഷൻ പരിസരത്ത് പുതി ഓഫീസ് കോംപ്ലക്സ്: 1 കോടി