vivek
ഇറ്റലിയിലെ സപൻസിയ യൂണിവേഴ്‌സിറ്റിയിൽ ഡോ.വിവേകാനന്ദൻ പി. കടവൂർ പ്രബന്ധം അവതരി പ്പിക്കുന്നു.

കൊല്ലം: സമീപ ഭാവിയിൽ പ്രകൃതി ദുരന്തത്തിലൂടെ മനുഷ്യനാശം ഉണ്ടാകുമെന്ന് ഇറ്റലിയിൽ നടന്ന അന്തർദ്ദേശീയ കോൺഫറൻസിൽ താൻ അവതരിപ്പിച്ച പ്രബന്ധത്തിൽ സൂചിപ്പിച്ചിരുന്നതായി ഡോ.വിവേകാനന്ദൻ.പി കടവൂർ. പ്രകാശ വർഷാഘോഷത്തോടനുബന്ധിച്ച് 2015 ജൂണിൽ ഇറ്റലിയിലെ സപൻസിയ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച കോൺഫറൻസിൽ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയിരുന്നത്.

പ്രപഞ്ചോൽപത്തി സമയത്തെ പ്രകാശമാണ് സർവജീവജാലങ്ങളെയും സൃഷ്ടിച്ചത്. സസ്യഭുക്കുകളും മാംസഭുക്കുകളുമായ മൃഗങ്ങളെ പ്രകാശം സൃഷ്ടിച്ചു. കണ്ടതിനെ ഒക്കെ പിടിച്ചുതിന്നുന്ന, ആക്രമണകാരികളായി അവർ വളർന്നുവന്നു. എന്നിട്ടും ഇവരെയൊക്കെ സംരക്ഷിക്കാൻ ദിനോസറുകളെ സൃഷ്ടിച്ചു. ദിനോസറുകൾ സൃഷ്ടി നിയമം പാലിക്കുന്നില്ലെന്ന് ബോദ്ധ്യമായപ്പോൾ അവയെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കി. ഒടുവിൽ ചിന്താശക്തിയും അനുകമ്പയുമുള്ള മനുഷ്യരെ സൃഷ്ടിച്ചു. പക്ഷേ അവർ ജാതിയും മതവും രാഷ്ട്രീയവും കലർത്തി തമ്മിൽ തമ്മിൽ പോരാടി, മറ്റു ജീവികളെ സംരക്ഷിക്കുന്നതിന് പകരം കൊന്നൊടുക്കിയും പരിസ്ഥിതി സംരക്ഷിക്കാതെയും വളർന്ന് വിലസി. ഇപ്പോൾ ഭൂമിക്ക് താങ്ങാവുന്നതിനേക്കാൾ ഭാരം ജനസംഖ്യാ വർദ്ധനവിലൂടെ ഉണ്ടായി. മുൻപ് ഇങ്ങനെയുള്ള സന്ദർഭങ്ങളിലെല്ലാം പ്ലേഗ്, ഭൂമികുലുക്കം, സുനാമി തുടങ്ങിയ പ്രകൃതിദുരന്തത്തിലൂടെ മനുഷ്യൻ മരണപ്പെട്ടിട്ടുണ്ട്. സമീപഭാവിയിൽ അത് ആവർത്തിക്കാം.
മറ്റു ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും കോട്ടം തട്ടുന്ന പ്ലാസ്റ്റിക് ഉപഭോഗം, വായുമലിനീകരണം തുടങ്ങിയവയിൽ നിയ്രന്ത്രണം ഉണ്ടാകണം. നമ്മുടെ പ്രാണനെപ്പോലെ തന്നെ മറ്റു ജീവികളെയും താലോലിച്ച് നിലനിറുത്തണം. അങ്ങിനെ ചെയ്തില്ലെങ്കിൽ വരും വർഷങ്ങളിൽ (പ്രകൃതിദുരന്തം ആവർത്തിച്ചേക്കാമെന്ന് ഡോ.പി.വിവേകാനന്ദൻ പ്രബന്ധത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.