പത്തനാപുരം:നിയന്ത്രണങ്ങൾ കടുപ്പിച്ച പശ്ചാത്തലത്തിൽ കൊല്ലം-പത്തനംത്തിട്ട അതിർത്തി പൊലീസ് അടച്ചു. ഇരു ജില്ലകളുടേയും അതിർത്തിയായ പത്തനാപുരം മൂഴിക്ക് സമീപമാണ് ഇരുവശങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചത്. ചരക്ക് വാഹനങ്ങളും അത്യാവശ്യ വാഹനങ്ങളെയും മാത്രമാണ് കടത്തിവിടുന്നത്.
പൊലീസ്, മോട്ടോർ വാഹനവകുപ്പ്, എക്‌സൈസ്, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണമാണ് നടക്കുന്നത്.
കടത്തിവിടുന്ന വാഹനങ്ങളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കൂടാതെ ആരോഗ്യ പ്രവർത്തകർ വാഹനങ്ങളിലുളള അസുഖ ബാധിതരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കൂറും പരിശോധന നടത്തും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരച്ചയക്കുന്നതിനൊപ്പം നിരവധി പേരെ അറസ്റ്റ് ചെയ്തു. പത്തനംത്തിട്ട ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.