photo

കൊട്ടാരക്കര: കൊട്ടാരക്കര പുലമൺ ജംഗ്ഷന് സമീപം കെട്ടിട നിർമ്മാണ സ്ഥലത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. 75 വയസ് പ്രായം തോന്നിക്കും. നരച്ച താടിയുണ്ട്. ദിവസങ്ങളായി നഗരത്തിൽ അലഞ്ഞുതിരിഞ്ഞിരുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.