ഓയൂർ: ഓയൂർ പെട്രോൾ പമ്പിന് സമീപം വീട് കേന്ദ്രീകരിച്ച് പണംവച്ച് ചീട്ട് കളിച്ചുകൊണ്ടിരുന്ന സംഘത്തിലെ മൂന്ന് പേരെ പൂയപ്പള്ളി പൊലീസ് പിടികൂടി. ഓയൂർ ചുങ്കത്തറ റഫീഖ് മൻസിലിൽ റഷീദ്(40), പയ്യക്കോട് ആസിയാ മൻസിലിൽ നാസർ (48), പൂക്കോട് മീൻപാട്ട് തൊടിയിൽ വീട്ടിൽ സുധീർ (41) എന്നിവരാണ് പിടിയിലായത്. പണം രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് പണവും കണ്ടെടുത്തു.