isolation

തഴവ: കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച തഴവക്കാരൻ സ്വയം വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നു. തഴവ സ്വദേശിയാണ് നാടിന് മാതൃകയായി മുൻകരുതൽ സ്വീകരിച്ചത്.

ദുബായിൽ ജോലി നോക്കുന്ന ഭാര്യയുടെ അടുത്ത് പോയശേഷം തിരികെ 18ന് പുലർച്ചെയാണ് തിരുവനന്തപുരത്ത് എത്തിയത്. എയർപോർട്ടിന് പുറത്ത് സുഹൃത്ത് കാറുമായെത്തിയെങ്കിലും സുഹൃത്തിനെ ട്രെയിനിൽ മടക്കിയശേഷം കാർ സ്വയം ഡ്രൈവ് ചെയ്ത് വീട്ടിലെത്തി. അന്ന് മുതൽ

സ്വയം ഏകാന്തവാസത്തിലായിരുന്നു.

കൊറോണ ബാധിതനൊപ്പം തഴവ സ്വദേശി യാത്ര ചെയ്തെന്ന വാർത്ത പരന്നതോടെ ആശങ്കയിലായ നാട്ടുകാർ അന്വഷിച്ചപ്പോഴാണ് സ്വയം ഐസൊലേഷനിൽ കഴിയുന്ന വിവരം പുറത്തറിയുന്നത്.