തഴവ: തഴവ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ സജീവമായി.
123 ഭക്ഷണപ്പൊതികളാണ് കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, അംഗങ്ങളായ ആർ. അമ്പിളികുട്ടൻ, പാവുമ്പ സുനിൽ, വിപിൻ, ബിജു, കുടുംബശ്രീ ഭാരവാഹികളായ ഭാനുമതി, അശ്വതി എന്നിവരാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നത്. ഭക്ഷണ വിതരണത്തിന് സർക്കാർ തലത്തിൽ സംവിധാനങ്ങൾ നിലവിലുള്ളതിനാൽ വ്യക്തികൾ, സംഘടനകൾ എന്നിവ നേരിട്ട് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിനചന്ദ്രൻ അറിയിച്ചു.