kitchen
ഓച്ചിറ ഗ്രാമപഞ്ചായത്ത് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിൽ കുടുംബശ്രീ പ്രവർത്തകർ ആഹാരസാധനങ്ങൾ പൊതിഞ്ഞു നൽകുന്നു

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ നിലവിൽ ഇരുനൂറ്റിഅമ്പതോളം ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. പഞ്ചായത്ത് പരിധിയിൽ വരുന്ന സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വീടികളിൽ ആഹാരം എത്തിച്ചുകൊടുക്കുമെന്ന് പ്രസിഡന്റ് ആർ. രാജേഷ് കുമാർ പറഞ്ഞു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു പ്രസാദ്, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, യുവജനക്ഷേമ ബോർഡ് കോ ഓർഡിനേറ്റർ ജി. സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനം നടക്കുന്നത്.