കൊട്ടാരക്കര: പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയപ്പോൾ കണ്ണിൽ കുത്തേറ്റ പൊലീസുകാരന്റെ ആരോഗ്യ നില മെച്ചപ്പെട്ടു, കാഴ്ചയ്ക്ക് വലിയ തകരാറുണ്ടാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കൊറോണക്കാലമായതിനാൽ ഇന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തേക്കും. കൊട്ടാരക്കര പൊലീസ് സ്റ്റേഷന് കീഴിലുള്ള വാളകം ഔട്ട് പോസ്റ്റിലെ ഡ്രൈവർ സന്തോഷ് വർഗീസിന്റെ കണ്ണിനാണ് കഴിഞ്ഞ ദിവസം കുത്തേറ്റത്. മാനസിക അസ്വാസ്ഥ്യമുള്ള പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.