vatt

പത്തനാപുരം: പട്ടാഴിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 80 ലിറ്റർ കോട പിടികൂടി. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബെന്നി ജോർജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാഴി മയിലാടുംപാറ പന്തപ്ലാവ് കഴുതുരുത്തി ചരുവിൽ തോട്ടുപ്പുഴ വീട്ടിൽ തോമസുകുട്ടിയുടെ പഴയ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ നിന്നാണ് കോട പിടിച്ചെടുത്തത്. എക്സൈസ് സംഘത്തെ കണ്ട് ഓടിപ്പോയ ചരുവിൽ തോട്ടുപുഴ തോമസുകുട്ടി (58), പാറവിള വീട്ടിൽ തമ്പി (54) എന്നിവർക്കെതിരെ കേസെടുത്തു. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ വിജയകൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ ശ്രീജയൻ, അരുൺകുമാർ, സൂരജ്, രോഹിണി. ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.