ബോളിവുഡ് നടി രാധിക ആപ്‌തെയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ട് ആശങ്കയോടെ ആരാധകർ. ആശുപത്രി സന്ദർശിച്ചു എന്ന കാപ്ഷനോടെ ആശുപത്രിയിൽ മാസ്‌ക് ധരിച്ചിരിക്കുന്ന ഫോട്ടോ രാധിക പങ്കുവച്ചിരിന്നു. കൊറോണ കാലത്ത് ആശുപത്രി സന്ദർശിച്ചത് എന്തിനാകും എന്ന ആശങ്കയിലാണ് ആരാധകർ. ഭർത്താവ് ബെനഡിക്‌ട് ട്രെയിലറിനൊപ്പം ലണ്ടനിലാണ് താരം.
"ആശുപത്രി സന്ദർശനം. കോവിഡ് 19 അല്ല" എന്ന് താരം പറഞ്ഞിട്ടുണ്ട്. പേടിക്കാനൊന്നുമില്ല, എല്ലാം സുഖമാണ്, സ്വയം ഐസൊലേഷനിലാണ് എന്ന ഹാഷ്‌ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്. സുരക്ഷിതയായിരിക്കൂ, സൂക്ഷിക്കണം എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് കമന്റുകൾ ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് രാധിക ഇന്ത്യയിൽ നിന്നും ലണ്ടനിൽ താമസിക്കുന്ന ഭർത്താവിനടുത്തേക്ക് പോയത്. ലണ്ടനിൽ കൊറോണയുടെ വ്യാപനം വളരെയധികമാണ് എന്ന വാർത്തകളാണ് ആരാധകരെ ആശങ്കയിലാക്കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക്കിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.