ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ പട്ടിണിയിലാകുന്നവരെ സഹായിക്കാൻ അഭ്യർത്ഥിച്ച് വിദ്യാ ബാലൻ. ‘എല്ലാവർക്കും അറിയുന്നതുപോലെ കൊറോണ വൈറസ് മൂലം ലോകം വല്ലാത്ത പ്രതിസന്ധിയിലാണ്. ഇന്ത്യയിൽ തന്നെ എത്ര പേരാണ് പട്ടിണിയിലാകുക. നമുക്ക് ചുറ്റും നിത്യവരുമാനക്കാരായ ഒട്ടേറെപ്പേരുണ്ട്. അവർക്ക് ഭക്ഷണം കിട്ടാനുള്ള അവസ്ഥയുണ്ടാകില്ല. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് റോട്ടി ബാങ്ക് സഹായവുമായി എത്തുന്നത്. ഒരു ദിവസം അയ്യായിരം മുതൽ ആറായിരം വരെ ആൾക്കാർക്ക് ഭക്ഷണം നൽകാനാണ് അവർ ലക്ഷ്യമിടുന്നത്. ഇപ്പോൾ വല്ലാത്ത അവസ്ഥയിലാണെങ്കിലും കഴിയുന്ന ഓരോരുത്തർക്കും സഹായം നൽകാം. പാചകം ചെയ്യാത്ത ധാന്യങ്ങളും മറ്റും നിങ്ങൾക്ക് നൽകാം. റോട്ടിബാങ്ക് കിച്ചണിൽ പാചകം ചെയ്ത് അത് നഗരത്തിലെ എല്ലായിടത്തും എത്തിക്കും”.വിദ്യാബാലൻ പറഞ്ഞു. മുംബയ് ആസ്ഥാനമായ സന്നദ്ധ സംഘടനയാണ് റോട്ടി ബാങ്ക്.