event-

കൊല്ലം: കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസിന് കഠിനമായ വെയിലിൽ നിന്ന് ആശ്വാസം നേടാൻ കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് സംഘടനയായ കോൺഫെഡറേഷൻ ഒഫ് ഇവന്റ് ആൻഡ് എന്റർടൈൻമെന്റ് (സീം കേരള ) വിവിധ സ്ഥലങ്ങളിൽ കിയോസ്ക് സൗജന്യമായി നൽകി. വിശ്രമിക്കാൻ കസേരയും നൽകി. സീം കേരള വൈസ് പ്രസിഡന്റ്‌ എ.എം.നൗഫൽ, ജോ. സെക്രട്ടറി ഗോപകുമാർ, ട്രഷറർ കിഷോർ എന്നിവർ നേതൃത്വം നൽകി.