rotary
റോട്ടറി ക്ളബ് ഒഫ് ക്വയിലോൺ ലോട്ടസിന്റെയും വൈ. ഡാനിയേൽ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടവർക്കുള്ള ഭക്ഷണ വിതരണം മുൻ റോട്ടറി ഗവർണറും വൈ. ഡാനിയേൽ ഫൗണ്ടേഷൻ കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയേലിൽ നിന്ന് ഭക്ഷണപ്പൊതി ഏറ്റുവാങ്ങി കൊല്ലം എ.സി.പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: റോട്ടറി ക്ളബ് ഒഫ് ക്വയിലോൺ ലോട്ടസിന്റെയും വൈ. ഡാനിയേൽ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് ഉച്ചയൂണ് വിതരണം ചെയ്തു. 650 ഓളം ഭക്ഷണപ്പൊതികളാണ് ജില്ലയിൽ വിവിധ ഇടങ്ങളിലായി വിതരണം ചെയ്തത്.

ഡ്യൂട്ടിയിലുള്ള പൊലീസ് സേനാംഗങ്ങൾക്കുള്ള 250 ഓളം ഭക്ഷണപ്പൊതികൾ മുൻ റോട്ടറി ഗവർണറും വൈ. ഡാനിയേൽ ഫൗണ്ടേഷൻ കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയേലിൽ നിന്ന് കൊല്ലം എ.സി.പി പ്രദീപ് കുമാർ ഏറ്റുവാങ്ങി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി കമാൻഡന്റ് ബാലൻ, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു, റോട്ടറി അസി. ഗവർണർ ഡോ. മീരാ ജോൺ, റോട്ടറി പബ്ളിക് ഇമേജ് കോ ഓർഡിനേറ്ററും മുൻ ഡിസ്ട്രിക്ട് സെക്രട്ടറി ജനറലുമായ ആർ. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.