അവശ്യസാധനങ്ങൾ ലഭിക്കുന്ന കടകളും സേവനങ്ങളും ഒഴികെ മദ്യശാലകളടക്കം അടച്ചു പൂട്ടി, കൊറോണ
വൈറസിനെതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. എന്നാൽ, ദിനംപ്രതി ഏറിവരുന്ന മദ്യപാനികളുടെ ആത്മഹത്യാനിരക്കും സർക്കാരിനെ അലട്ടുന്നുണ്ട്. ഈ അവസ്ഥയിൽ എന്നും വൈകിട്ട് കുറച്ചു സമയത്തേക്കെങ്കിലും ബാറുകളും മദ്യശാലകളും തുറന്നു വയ്ക്കണമെന്ന നിർദേശവുമായി ബോളിവുഡ് നടൻ ഋഷി കപൂർ.
ട്വിറ്ററിലൂടെയാണ് സർക്കാരിനോട് അദ്ദേഹത്തിനുള്ള നിർദ്ദേശം. 'ഒന്ന് ആലോചിച്ചു നോക്കൂ. സർക്കാർ വൈകിട്ട് കുറച്ച് സമയത്തേക്കെങ്കിലും മദ്യശാലകൾ തുറന്നുവയ്ക്കണം. ഞാൻ പറയുന്നത് തെറ്റായെടുക്കരുത്. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മർദം കൊണ്ട് മനുഷ്യർ പൊറുതി മുട്ടുകയാവും. പൊലീസുകാരായാലും ഡോക്ടർമാരായാലും.ഇതിൽ നിന്നും അവർക്കും അല്പം മോചനം വേണം. കരിഞ്ചന്തയിലും ഇതിപ്പോൾ വിറ്റു തുടങ്ങിയിട്ടുണ്ട്.'- ഋഷി കപൂർ ട്വീറ്റ് ചെയ്തു.