kalyani

ലോക്ക്ഡൗൺ കാലത്ത് 21 ദിവസംകൊണ്ട് 21 സിനിമകൾ കണ്ട് തീർക്കണമെന്ന് തീരുമാനമെടുത്തിരിക്കുകയാണ് കല്യാണി പ്രിയദർശൻ. പൃഥ്വിരാജും സുരാജ് വെഞ്ഞാറുമൂടും അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയാണ് കല്യാണി ആദ്യ ദിവസം കണ്ടത്. ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും തമാശയും ത്രില്ലിംഗും കാണണമെന്ന് തോന്നുന്നവർ തീർച്ചയായും ഈ സിനിമ കാണണമെന്നും കല്യാണി പറഞ്ഞു. രണ്ടാമതായി ടർക്കിഷ് സിനിമയായ മിറാക്കിൾ ഇൻ സെൽ നമ്പർ 7-ാണ് കണ്ടത്. കണ്ടതിന് ശേഷം ഒത്തിരി കരഞ്ഞു എന്നും നടി പറയുന്നു. ഒറ്റയ്ക്കിരിക്കണമെന്ന് തോന്നി. അത്രയും ഹൃദയഹാരിയായ കഥയാണ്, എല്ലാവരും കാണണം. ചില കഥകൾ മനസിലാക്കാൻ ഭാഷയും സംസ്‌കാരവും ഒരു തടസ്സമല്ല, ഇത് അങ്ങനെയൊരു സിനിമയാണ്.

പിന്നീട് ലയൺ എന്ന ഇംഗ്ലീഷ് സിനിമയാണ് കണ്ടത്. അതും വൈകാരമായി, തന്നെ ഒത്തിരി സ്വാധീനിച്ചുവെന്നും കഴിഞ്ഞ ഓസ്‌കാർ പട്ടികയിൽ താൻ കാണാൻ വിട്ടുപോയ ഒന്നാണിതെന്നും അവസാനം കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷമുണ്ടെന്നും കല്യാണി കുറിച്ചു.