street-dog

കരുനാഗപ്പള്ളി: ലോക്ക് ഡൗണിന്റെ ഭാഗമായി ഭക്ഷണം ലഭിക്കാത്ത തെരുവ് നായ്ക്കൾക്ക് ഭക്ഷണവുമായി ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റി. തുടർന്നുള്ള ദിവസങ്ങളിൽ ഈ പ്രവർത്തനം കൂടുതൽ വിപുലമായി ഏറ്റെടുക്കുമെന്ന് ബ്ലോക്ക് സെക്രട്ടറി ടി.ആർ. ശ്രീനാഥും പ്രസിഡന്റ് ആർ. രഞ്ജിത്തും പറഞ്ഞു. വിവിധ മേഖലാ കമ്മിറ്റികളിൽ നടന്ന പ്രവർത്തനങ്ങൾക്ക് ഷെഫീക്ക്, അജ്മൽ, സന്ദീപ് ലാൽ, അസർ, അബാദ്, രജിത്ത്, സിബി എന്നിവർ നേതൃത്വം നൽകി.