photo

കൊല്ലം: കാമുകിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ശാസ്താംകോട്ട പോരുവഴി ഇടയ്ക്കാട് രവീന്ദ്ര ഭവനത്തിൽ അതുൽ രാജിനാണ് വെട്ടേറ്റത്. സംഭവമായി ബന്ധപ്പെട്ട് ഇടയ്ക്കാട് കൊച്ചുതുണ്ടിൽ തെക്കതിൽ വൈശാഖിനെ (24) ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. വൈശാഖിന്റെ മുൻകാമുകി അതുൽ രാജിന്റെ കാമുകിയായതാണ് തർക്കത്തിന് കാരണം. വെള്ളിയാഴ്ച അതുൽ രാജിനെ ഇടയ്ക്കാട് മാർക്കറ്റ് ജംഗ്ഷനിലേക്ക് വൈശാഖ് വിളിച്ചുവരുത്തുകയായിരുന്നു. വർത്തമാനം പറയുന്നതിനിടെ കൈവശം കരുതിയിരുന്ന ആയുധം ഉപയോഗിച്ച് അതുൽരാജിനെ വെട്ടി.

കൈപ്പത്തിയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഖിൽ രാജിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരവധി അടിപിടി, കഞ്ചാവ് കേസുകളിൽ പ്രതിയും കഞ്ചാവ് ഉപയോഗിക്കുന്നയാളുമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. ശൂരനാട് സി.ഐ എ.ഫിറോസ്, എസ്.ഐ. പി.ശ്രീജിത്ത്, എ.എസ്.ഐ.മാരായ മധുസൂദനൻ, റഷീദ്, ഹരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.