പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ നൽകി ബോളിവുഡ് നടൻഅക്ഷയ് കുമാർ."രാജ്യത്ത് ജനങ്ങളുടെ ജീവിതം വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈസമയത്ത് നമ്മൾ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ തയ്യാറാകണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്യുന്നു"- അക്ഷയ്‌കുമാർ ട്വിറ്ററിൽ കുറിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് അക്ഷയ് കുമാറിന്റെ പ്രഖ്യാപനം.കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ പിഎം കെയേഴ്‌സ് എന്ന പേരിലാണ് ദുരിതാശ്വാസനിധിക്ക് രൂപം നൽകിയത്. ആരോഗ്യമുള്ള ഇന്ത്യയ്ക്ക് രൂപം നൽകുന്നതിന് വേണ്ടിയാണ് ഫണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.