കമൽഹാസൻ നായകനായ വേട്ടയാട് വിളയാട് എന്ന സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നതായി വാർത്ത. ഗൗതം മേനോനാണ് സിനിമയുടെ രണ്ടാം ഭാഗവുമൊരുക്കുന്നത്. എന്നാൽ ഇതിന് സ്ഥിരീകരണമില്ല. അനുഷ്ക ഷെട്ടിയാകും സിനിമയിൽ നായികയെന്നും പറയുന്നു. 2006ൽ പുറത്തിറങ്ങിയ വേട്ടയാട് വിളയാട് എന്ന സിനിമയിൽ ഡി.സി.പി രാഘവൻ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ അവതരിപ്പിച്ചത്. കമാലിനി മുഖർജി, ജ്യോതിക എന്നിവരായിരുന്നു സിനിമയിലെ നായികമാർ.