പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ സഹായധനം നൽകി ബോളിവുഡ് താരം വരുൺ ധവാൻ. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും താരം സഹായധനം നൽകി.
25 ലക്ഷം രൂപയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. എല്ലാ സംഭാവനകളും സ്വീകരിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ സന്ദേശം റീ ട്വീറ്റ് ചെയ്താണ് വരുൺ സഹായധനം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തത്. ഇതോടെ വരുൺ ധവാനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. നല്ല പ്രവൃത്തി എന്ന് പ്രശംസിച്ച് പ്രധാനമന്ത്രി വരുണിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തു.