കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ദേശീയപാതയിൽ കൊടുംചൂടിൽ വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളവുമായി ലയൺസ് ക്ലബ് കരുനാഗപ്പള്ളി. 500 ലിറ്റർ കുപ്പി വെളം ക്ലബ്ബ് പ്രസിഡന്റ് പാലക്കോട്ട് സുരേഷ് എ.സി.പി വിദ്യാധരന് കൈമാറി. ക്ലബ് ഭാരവാഹികളായ എൻ. രാമചന്ദ്രൻപിള്ള, അൻവർ എന്നിവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടതോടെയാണ് ലയൺസ് ക്ലബ് കുടിവെള്ളം സജ്ജമാക്കിയത്. ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സഞ്ചരിച്ച 9 പേർക്കെതിരെ കേസ് ചാർജ് ചെയ്യുകയും 7 വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.