photo
ഫയർഫോഴ്സ് പെട്രോൾ പമ്പ് അണു വിമുക്തമാക്കുന്നു

കരുനാഗപ്പള്ളി:ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കി. ഇന്നലെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി പെട്രോൾ പമ്പുകൾ എന്നിവ അണുവിമുക്തമാക്കി. സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയൊഗിച്ചാണ് ശുചീകരണം നടത്തിയത്. കരുനാഗപ്പള്ളിയിൽ 288 പേർ ഇപ്പോഴും വീടുകളിൽ നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരമായി ഇവരുമായി ബന്ധപ്പെടുന്നുണ്ട്. 250 ഓളം രോഗികളെ കിടത്തി ചികിത്സിച്ചിരുന്ന കരുനാഗപ്പള്ളിയിൽ ഇപ്പോൾ 35 രോഗികൾ മാത്രമാണ് നിലവിലുള്ളത്. ബാക്കിയുള്ളവരെല്ലാം ഡിസ്ചാർജ് വാങ്ങി വീടുകളലിലേക്ക് പോയി. ഒ.പിയിലും രോഗികളുടെ എണ്ണം കുറവാണ്.,