പുനലൂർ: തെന്മല ഫോറസ്റ്റ് ഡിവിഷനിലെ വനത്തിൽ സൂക്ഷിച്ചിരുന്ന 100 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും വനപാലകർ കണ്ടെത്തി. വനത്തിൽ ബീറ്റിൽ ഏർപ്പെട്ടിരുന്ന ഫോറസ്റ്റർ വേണുഗോപാലിൻെറ നേതൃത്വത്തിലുള്ള സംഘമാണ് തെന്മല എം.എസ്.എൽ ഭാഗത്തെ വനത്തിൽ സൂക്ഷിച്ചിരുന്ന കോട കണ്ടെത്തിയത്. ഇവർ പുനലൂരിലെ എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ എക്സൈസ് സംഘം കോടയും വാറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കേരളത്തിലെ വിദേശമദ്യശാലകൾ അടച്ച് പൂട്ടിയതോടെ കിഴക്കൻ മലയോര മേഖലയിൽ വ്യാജ ചാരായം ഉൽപ്പാദിപ്പിക്കുന്ന സംഘങ്ങളുടെ പ്രവർത്തനം സജീവമായിക്കഴിഞ്ഞു.