photo

കുണ്ടറ: ചന്ദനത്തോപ്പ് കുറ്റിച്ചിറ ഹോമിയോ ആശുപത്രിക്ക് സമീപം ഒരാഴ്ചയിൽ അധികമായി ആഹാരവും ശുദ്ധജലവുമില്ലാതെ 74 അതിഥി തൊഴിലാളികൾ ഇടുങ്ങിയ ഷെഡ്ഡുകളിൽ കഴിയുന്നു. ആറ് ബംഗാളികളും 68 ആസാം സ്വദേശികളുമാണ് ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതമനുഭവിക്കുന്നത്. ഇഷ്ടിക കൊണ്ടു നിർമ്മിച്ച തകരഷീറ്റ് മേഞ്ഞ ഷെഡ്ഡുകളിലാണ് ഇവർ കഴിയുന്നത്. ആകെ രണ്ട് ടോയിലറ്റുകളും ഒരു ടാപ്പുമാണ് എല്ലാവരും കൂടി ഉപയോഗിക്കുന്നത്. കിണറും വൃത്തിഹീനമാണ്. ഇടുങ്ങിയ സ്ഥലമായതിനാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാനാകുന്നില്ലെന്ന് ഇവർ പറയുന്നു. ആരോഗ്യവകുപ്പ് അധികൃതരും പൊലീസും കഴിഞ്ഞദിവസം ക്യാമ്പ് സന്ദർശിച്ചിരുന്നു. കൊറ്റങ്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇന്ന് മുതൽ ഇവർക്ക് ജനകീയ അടുക്കളയിൽ നിന്ന് ആഹാരം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ്.