kunnathur-
ശൂരനാട് കരിങ്ങാട്ടിൽ ശിവപാർവ്വതി ക്ഷേത്രത്തിനു സമീപത്തുനിന്ന് എക്സൈസ് പിടിച്ചെടുത്ത കോട

കുന്നത്തൂർ: ശാസ്താംകോട്ട എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ശൂരനാട്ട് നിന്ന് മുന്നൂറ് ലിറ്റർ കോട പിടിച്ചെടുത്തു.കരിങ്ങാട്ടിൽ ശിവപാർവ്വതീ ക്ഷേത്രത്തിന് സമീപം പള്ളിക്കലാറിന്റെ തീരത്തു നിന്നാണ് കോട പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ നടത്തിയ തെരച്ചിലിലാണ് കോട കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല.പ്രിവന്റീവ് ഓഫീസർ എസ്. രതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.