അഞ്ചൽ: പഞ്ചാബിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പഞ്ചാബിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന പടിഞ്ഞാറ്റിൻകര കുന്നുവിള വീട്ടിൽ രാജൻ ഗീവർഗീസാണ് (53) മരിച്ചത്. ഇടുളയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. ഭാര്യ: ലാലിരാജ്. മക്കൾ: ഷെറിൻ മറിയം, ജെറി.