yadav-mohanan-unnithan

ചാത്തന്നൂർ: ഉളിയനാട് കോളനിക്ക് സമീപം വൃദ്ധനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉളിയനാട് ലക്ഷ്മി ഭവനിൽ യാദവ മോഹനൻ ഉണ്ണിത്താനെയാണ് (67) വീടിനുള്ളിലെ കസേരയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വിവാഹമോചിതനായിരുന്ന ഇയാൾ പത്ത് വർഷമായി ഒറ്റയ്ക്കായിരുന്നു താമസം. ചാത്തന്നൂർ കളങ്ങര ക്ഷേത്രത്തിലെ കമ്മിറ്റി അംഗമായിരുന്നു. ഞായറാഴ്ച വൈകിട്ടോടെ ഇയാളുടെ സുഹൃത്ത് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാഞ്ഞതിനെ തുടർന്ന് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ യാദവ മോഹനനെ കാണപ്പെട്ടത്. തുടർന്ന് ചാത്തന്നൂർ പൊലീസിലും ചിറക്കര ഗ്രാമപഞ്ചായത്തിലും അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ദീപുവും പൊലീസും സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.