photo

കൊല്ലം: കൊല്ലത്ത് ബാങ്കുകളിലെ തിരക്കൊഴിവാക്കാൻ ക്യൂ സിസ്റ്റം ഏർപ്പെടുത്തി. എ.ടി.എമ്മുകളിലും ബാങ്കുകളിലും പൊലീസ് ഇടപെട്ടാണ് നിശ്ചിത അകലം പാലിച്ചുകൊണ്ടുള്ള ക്യൂ സിസ്റ്റം ഏർപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ശമ്പളമടക്കം ബാങ്കുകളിലേക്ക് എത്തുന്നതോടെ തിരക്ക് കൂടാനും ഇടയുണ്ട്. ഇന്ന് രാവിലെ മുതൽ പത്തനാപുരം, കുന്നിക്കോട്, വാളകം ബാങ്കുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ എല്ലായിടത്തും ക്രമീകരണങ്ങളായിട്ടുണ്ട്.