photo
വിതരണം ചെയ്യുന്ന പാസ്

കൊട്ടാരക്കര: സംസ്ഥാന അതിർത്തിയായ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ അതിർത്തി കടന്നുപോകുന്ന വാഹനങ്ങൾക്ക് പാസ് വിതരണം തുടങ്ങി. കഴി‌ഞ്ഞ ദിവസം കുറ്റാലത്ത് ചേർന്ന കേരള- തമിഴ്നാട് പൊലീസ് മീറ്റിംഗിലെ തീരുമാനപ്രകാരമാണ് ചരക്കുവാഹനങ്ങൾക്ക് പാസ് നൽകുന്നത്. പാസുകളിൽ കേരള പൊലീസിന്റെ 9497931073, തമിഴ്നാട് പൊലീസിന്റെ 9498101798 ഹെൽപ്പ് ലൈൻ നമ്പരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പാസുമായി വരുന്ന വാഹനങ്ങൾക്ക് ഇരുസംസ്ഥാനങ്ങളിലും സഞ്ചരിക്കുന്നതിന് യാതൊരുവിധ തടസങ്ങളുമുണ്ടാകില്ല. സപ്ളൈകോ വാഹനങ്ങൾക്കും സപ്ളൈകോ വാടകയ്ക്ക് എടുത്ത വാഹനങ്ങൾക്കും പാസ് നൽകി.