sabari
കേരളകൗമുദിയും അക്വാ കിംഗ് മിനറൽ വാട്ടർ കമ്പനിയും ശബരി ഗ്രൂപ്പ് ഓഫ് കമ്പനീസും സംയുക്തമായി പൊലീസ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകുന്ന പദ്ധതി കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റ് ആർ.ബാലന് കുപ്പിവെള്ളം കൈമാറി നിർവഹിക്കുന്നു, എ.ആർ. ക്യാമ്പ് എ.സി ബി.സുരേഷ് ബാബു, എസ്. ഐ സുരേഷ് കുമാർ തുടങ്ങിയവർ സമീപം

കൊല്ലം: കൊറോണയെ പ്രതിരോധിക്കാൻ കനത്ത വെയിൽ വകവയ്ക്കാതെ ജോലി ചെയ്യുന്ന പൊലീസുകാർക്ക് കേരളകൗമുദിയും അക്വാ കിംഗ് മിനറൽ വാട്ടർ കമ്പനിയും ശബരി ഗ്രൂപ്പ് ഓഫ് കമ്പനീസും സംയുക്തമായി രണ്ട് ലോഡ് കുപ്പിവെള്ളം സൗജന്യമായി വിതരണം ചെയ്തു. കൊല്ലം എ.ആർ ക്യാമ്പിലും കൊല്ലം റൂറൽ പൊലീസ് ആസ്ഥാനത്തുമെത്തിയാണ് കുപ്പിവെള്ളം കൈമാറിയത്. വിവിധ കവലകളിൽ മണിക്കൂറുകളോളം വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് ദാഹമകറ്റാൻ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ നവമാദ്ധ്യമങ്ങളിലൂടെയടക്കം കുപ്പിവെള്ളം ആവശ്യപ്പെട്ടിരുന്നു.

കൊല്ലം എ.ആർ ക്യാമ്പിൽ നടന്ന ചടങ്ങിൽ കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ കുപ്പിവെള്ളം എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റ് ആർ. ബാലന് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. അക്വാ കിംഗ് മാനേജിംഗ് ഡയറക്ടർ മനോജ് കുമാർ, മകൻ വിഷ്ണു, ശബരി ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ സുനിൽ സ്വാമി, എ.ആർ ക്യാമ്പ് അസി. കമാണ്ടന്റ് ബി. സുരേഷ് ബാബു, എസ്.ഐ സുരേഷ് കുമാർ, പൊലീസുകാരായ ജോസഫ്, ബിജോയി, തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം റൂറൽ പൊലീസ് ആസ്ഥാനത്ത് അഡിഷണൽ എസ്.പി എം. ഇക്ബാൽ മനോജ്കുമാറിൽ നിന്ന് കുപ്പിവെള്ളം ഏറ്റുവാങ്ങി.