മുതുക്കുളത്തൂർ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ മഞ്ഞളും ആര്യവേപ്പും കലർത്തിയ വെള്ളം തെരുവുകളിൽ തളിക്കുകയാണ്.
മുതുക്കുളത്തൂർ ജില്ലയിലെ പേരയ്യൂർ ഗ്രാമത്തിലെ തെരുവുകളിലാണ് വീപ്പകളിൽ കൊണ്ടുവന്ന മഞ്ഞൾ- ആര്യവേപ്പ് കലർത്തിയ വെള്ളം തളിച്ചത്. മഞ്ഞൾ, ആര്യവേപ്പ് വെള്ളം തളിച്ചതിന് ശേഷം പ്രദേശത്ത് ബ്ലീച്ചിംഗ് പൗഡർ വിതറുകയും ചെയ്തു. മഞ്ഞളും ആര്യവേപ്പും അണുനാശിനിയായാണ് ഉപയോഗിക്കുന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞു. മാത്രമല്ല രാമനാഥപുരം ജില്ലയിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും അധികൃതർ സംഘടിപ്പിച്ചു.
അതേസമയം,നേരത്തേ മഞ്ഞൾ, പാലിൽ ചേർത്തു കുടിച്ചാൽ കൊറോണയെ കൊല്ലാമെന്നും മഞ്ഞളും ചെറുനാരങ്ങയും ഉപയോഗിച്ചാൽ രോഗം ഭേദമാകുമെന്നും നിരവധി പേർ അവകാശവാദം ഉന്നയിച്ചിരുന്നു.
അതിന് പിന്നാലെയാണ് ഈ മഞ്ഞൾ ആര്യവേപ്പ് പ്രയോഗം.