കൊട്ടിയം: ലോക്ക് ഡൗൺ ഡ്യൂട്ടിയിലുള്ള നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ ആറായിരം ലിറ്റർ കുടിവെള്ളമാണ് വിതരണം ചെയ്തത്. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അൻസർ അസീസ് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെ എസ്.ഐ. സന്തോഷ് കുട്ടിക്ക് കുടിവെള്ളം കൈമാറി. ബാങ്ക് സെക്രട്ടറി പി.എസ്. സാനിയാ, അസി. സെക്രട്ടറി ടി. റിയാസ് എന്നിവർ പങ്കെടുത്തു.
പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാർക്ക് വിശ്രമിക്കുന്നതിന് ബാങ്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ദേശീയപാതയിൽ പള്ളിമുക്ക്, മേവറം, ഉമയനല്ലൂർ, കൊട്ടിയം എന്നിവിടങ്ങളിൽ താത്കാലിക കൂടാരങ്ങൾ ഒരുക്കി നൽകിയിരുന്നു.